Thursday, June 2, 2011

സ്വപ്നം

ഇന്നലെ ഞാന്‍ കണ്ട പേടിസ്വപ്നത്തില്‍ ...
വലിച്ചു വാരിയിട്ട പുസ്തകങ്ങള്‍ക്കും
കടലാസുകള്‍ക്കുമിടയില്‍
എന്നെ കാണാതെയായി......
കടലാസുകൂമ്പാരങ്ങള്‍ക്കിടയില്‍
എന്നെത്തിരഞ്ഞപ്പോള്‍
അതില്‍ എന്നെപ്പോലെ സ്വയം നഷ്ടപ്പെട്ട
അനേകം പേര്‍ .........
അവര്‍ക്കിടയില്‍ എന്നെത്തിരിച്ചറിയാനാകാതെ
കുഴങ്ങി നില്ക്കുമ്പോള്‍ .....
തൊട്ടടുത്ത സ്വപ്നത്തിലെ
ഓടുന്ന തീവണ്ടിയില്‍ നിന്നും
ഞാനൊരു ചളിക്കുഴിയിലേയ്ക്കു വീണു...
രാത്രിയുടെ അമൂര്‍ത്ത യാമങ്ങളിലെ
മറ്റേതോ സ്വപ്നത്തില്‍
അര്‍ദ്ധരാത്രിയില്‍
ഏതോ ഇരുണ്ട തെരുവില്‍
അജ്ഞാതരായ കുറേപ്പേര്‍ ചേര്‍ന്നു
ഒരു ബാലികയെ ബലാത്സംഗം ചെയ്തു...
ഉണരുമ്പോള്‍ ഞാന്‍ കടല്‍ത്തീരത്തെ
വെള്ളമണലില്‍
മുഖമമര്‍ത്തിക്കിടക്കുകയായിരുന്നു....
കടലാസുകള്‍ക്കിടയില്‍ നഷ്ടപ്പെട്ടതു
എന്റെ അസ്തിത്വമായിരുന്നു...
നീണ്ടു പോകുന്ന ജീവിതവണ്ടിയില്‍ നിന്നും
എന്നെ തള്ളിയിട്ടതു
എന്റെ സഹയാത്രികയായിരുന്നു...
ഇരുണ്ട തെരുവില്‍ ബലാത്സംഗം ചെയ്യപ്പെട്ടതു
എന്റെ മനസ്സായിരുന്നു....
കടല്‍ത്തീരത്തു കിടന്നതു
എന്റെ ജഡമായിരുന്നു.......

8 comments:

  1. പരാജിതോ... തൊടക്കത്തിലേ ഒടുക്കത്തെ പെര്‍ഫോമന്‍സാണല്ലോ.. കൊള്ളാം.. keep writting..!

    ഇനി എന്റെ ഒരു സമാധാനത്തിന്‌ ഞാന്‍ ഈ കവിതയെ ഒന്നു കൊന്നു കൊലവിളിക്കട്ടെ? ശീലിച്ചു പോയതു കളിയാക്കലും പരിഹാസവുമാണ്‌. അതുകൊണ്ടാ.. ക്ഷമിക്കണം..


    "ഉണരുമ്പോള്‍ ഞാന്‍ കടല്‍ത്തീരത്തെ
    വെള്ളമണലില്‍
    മുഖമമര്‍ത്തിക്കിടക്കുകയായിരുന്നു....
    കടല്‍ത്തീരത്തു കിടന്നതു
    എന്റെ ജഡമായിരുന്നു......."

    ഈ കവിതയില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് യാഥാര്‍ഥ്യത്തിന്റെ മണമുള്ള ഈ വരികളാണ്‌... അനുഭവങ്ങളാണ്‌ ഒരു എഴുത്തുകാരനെ സൃഷ്ടിക്കുന്നതെന്നു പണ്ടാരാണ്ടുപറഞ്ഞത് ഓര്‍മ്മവന്നു... ;)


    "അതില്‍ എന്നെപ്പോലെ സ്വയം നഷ്ടപ്പെട്ട
    അനേകം പേര്‍ ........."

    ഹഹഹാ... ഞാനൊന്നും പറയൂലാ.. ഈ വരികള്‍ക്ക് കമന്റ് പറയാന്‍ എന്നേക്കാള്‍ യോഗ്യന്‍ അമല്‍ വിജയനാണെന്നു തോന്നുന്നു.... ;)

    "ഓടുന്ന തീവണ്ടിയില്‍ നിന്നും
    ഞാനൊരു ചളിക്കുണ്ടിലേയ്ക്കു വീണു..."

    അതേയതേ... MH- ഒരു ചളിക്കുണ്ട്.. നീയൊരു ചളിക്കു...ന്‍! ;)


    "കടലാസുകള്‍ക്കിടയില്‍ നഷ്ടപ്പെട്ടതു
    എന്റെ അസ്തിത്വമായിരുന്നു..."

    MCA യൂണിവേഴ്സിറ്റി പരീക്ഷയുടെ ഉത്തരക്കടലാസുകളാണോ നിന്റെ അസ്തിത്വം മോഷ്ടിച്ചത്? ;)


    "നീണ്ടു പോകുന്ന ജീവിതവണ്ടിയില്‍ നിന്നും
    എന്നെ തള്ളിയിട്ടതു
    എന്റെ സഹയാത്രികയായിരുന്നു..."

    കവിത സോദ്ദേശ്യപരമാവണം എന്ന ഉറച്ച ബോധ്യമുണ്ടെന്നു തോന്നുന്നു, സഖാവിന്‌..! വ്യക്തമായി പറഞ്ഞങ്ങുകളഞ്ഞല്ലോ, കവിതയുടെ മൊത്തം സാരം...!! ;)


    "ഏതോ ഇരുണ്ട തെരുവില്‍
    അജ്ഞാതരായ കുറേപ്പേര്‍ ചേര്‍ന്നു
    ഒരു ബാലികയെ ബലാത്സംഗം ചെയ്തു...
    ഇരുണ്ട തെരുവില്‍ ബലാത്സംഗം ചെയ്യപ്പെട്ടതു
    എന്റെ മനസ്സായിരുന്നു...."

    നിന്റെ മനസ്സൊരു ബാലികയോ, കുട്ടാ...??!! ;)

    ReplyDelete
  2. ithonum Christopher Nolan kananda, Engish padam malayalathil kavitha aakunnoda, thendi booorshaw

    ReplyDelete
  3. @ അവനീത്....
    എഴുത്ത്‌ ജീവിതഗന്ധിയാവണമെങ്കില്‍ അനുഭവങ്ങള്‍ അത്യാവശ്യമാണല്ലോ??? നല്ല അനുഭവങ്ങളേക്കാള്‍ ദുരനുഭവങ്ങളാണു നമ്മെ അതിനു സഹായിക്കുക....

    പിന്നെ ഈ വരികള്‍ക്കു ആരോടെങ്കിലും സാദൃശ്യം തോന്നിയാല്‍ തികച്ചും യാദൃശ്ചികം മാത്രം ...

    ReplyDelete
  4. @ ഭാര്‍ഗവന്‍
    ........................താങ്കളുദ്ദേശ്ശിക്കുന്ന ക്രിസ്റ്റഫര്‍ നോളന്റെ സിനിമയുമായി ആശയപരമായി യാതൊരു ബന്ധവും ഇതിനില്ല....

    ReplyDelete
  5. @ parijathan: Mr Bhargavan paranjatinod njan yojikunnu, swapnam to swapnam concept Inception'l und...

    ReplyDelete
  6. Hello Mr.parajithan..Ente chila samsayangalku samyam kittukayanenkil marupadi tharuka...
    Ithil paramarsichittulla arkenkilum jeevichirikunnavarumayi enthenkilum saamyamundennulla ente thonnal sheriyaano??
    Thankal kundil veenu ennathu sherikum sathyamaanno atho kanchavu valichittirunnapol thonniyathano???
    Njanevido kettitundu ROYAL STAG-inu ingane bhavana unarthan oru prethyeka kazhivundennu...thankal athu pareekshikukayo matto cheitho??
    Thankale pole thanne ee sahayathrika mattareyenkilum thalli ittitundo..undenkil avarku railway niyama prakaram shiksha labhikendathalle??
    Ente anubhavathil ninnum eniku mansilayittindu back paper ezhuthan nammale pole thanne orupadu per kootinundavum aayathinaal asthitham nashtapettu ennu parayunnathu kurachu balishamayi poyille??
    Pinne vellamanalilil aayathu kondu thankal vaalu vechal mattarkum manasilavilla ennathu kondano avidam thiranjeduthathu??
    Pinne madyapichathinu shesham veyilathu kidakathirunnal aarum jadamakilla ennulla sathyam thankal iniyum manasilakiyittille??

    ReplyDelete
  7. valare nannayirikkunnu ee varikalum aashayavum......manasinte vingalukale akhsrangaliloodeyenkilum koodu thurannu vidanakunnallo nallathu

    ReplyDelete

അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തൂ....